തിരുവനന്തപുരം: വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബി ജെ പി സംസ്ഥാ...
തിരുവനന്തപുരം: വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനുശോചിച്ചു.
രാജ്യസഭ എം പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സി പി എം ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദര്‍ശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ നിര തന്നെയുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ സുരേന്ദ്രന്‍ അറിയിച്ചു.
Key words: K Surendran, Sitaram Yechury
COMMENTS