തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ലെന്നും അവര്‍ക്ക് നിലപാടുകള്‍ ബലികഴിച...
തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ലെന്നും അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.
സിപിഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വ്വം മറന്നുവെന്നും പ്രത്യയശാസ്ത്ര പരമായ വെല്ലുവിളിയാണ് സിപിഎം നേരിടുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
Key words: K. Sudhakaran , Pinarayi Vijayan, CPM
COMMENTS