തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയടക്കം തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ രൂക്ഷ പ്രതികരണവുമായി കെ സുധാക...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയടക്കം തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍. മുദ്രാവാക്യം വിളിച്ചവരെ തലകീറി കൊല്ലാനാണോ? അങ്ങനെ നിയമമുണ്ടോ? ഇന്ന് ആക്രമിച്ച പൊലീസുകാരെ ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ നേരിടാന്‍ തീരുമാനിക്കുമെന്നും സംഭവ സ്ഥലത്തെത്തി അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് മാറ്റുകയാണ് വേണ്ടത്. അല്ലാതെ ആളുകളെ തല്ലി തലപൊളിക്കുകയും, പെണ്‍കുട്ടികളുടെ ഡ്രസ് വലിച്ചുകീറി വലിച്ചിഴയ്ക്കുകയും അവരുടെ നഗ്‌നത കാണാന്‍ നല്‍ക്കലുമല്ല പൊലീസിന്റെ പണി. അഭിമാനവും അന്തസും ഉള്ള എത്ര പൊലീസുകാരുണ്ട് ഇക്കൂട്ടത്തില്‍.
കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാരെ തല്ലിയ പൊലീസുകാര്‍ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിപ്പോയെന്നും പൊലീസ് എത്രത്തോളം അധ:പതിച്ചു എന്നതോര്‍ത്ത് ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Key Words: K Sudhakaran, Police Action, Beating Up, Youth Congress
COMMENTS