കൊച്ചി: ജാംദാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ നി...
കൊച്ചി: ജാംദാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ നിലവില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.
2012 ജനുവരി 23നാണ് അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയുടെ തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
കേരള, മദ്രാസ് ഹൈകോടതികള്‍ക്ക് പുറമെ ആറ് ഹൈകോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
Key words: Justice Nitin Jamdar, Chief Justice of Kerala High Court.
COMMENTS