കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്സോ കേസില്‍ ഇന്ന് വിധി പറയും. പെരുമ്പാവൂര്‍ അതിവേഗ സ്‌പെഷ...
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്സോ കേസില്‍ ഇന്ന് വിധി പറയും. പെരുമ്പാവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പറയുക.
വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോന്‍സന്റെ മാനേജര്‍ ജോഷി പീഡിപ്പിച്ച കേസിലാണ് വിധി പറയുന്നത്. കേസില്‍ ജോഷി ഒന്നാം പ്രതിയും മോന്‍സണ്‍ മാവുങ്കല്‍ രണ്ടാം പ്രതിയുമാണ്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ജോഷിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ച കുറ്റമാണ് മോന്‍സന്റെ പേരിലുള്ളത്.
Key words: POCSO Case, Monson Mavunkal
COMMENTS