പത്തനംതിട്ട: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് ചരിത്രം ക...
പത്തനംതിട്ട: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് ചരിത്രം കുറിച്ചത്. ആന്റോ ആന്റണി എം.പിയുടെ സഹോദര പുത്രനാണ് ഇദ്ദേഹം. ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.
നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്‌കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് ജിന്‍സണ്‍ മത്സരിച്ചു വിജയിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്.
2011-ല്‍ നഴ്‌സിങ് ജോലിക്കായി ഓസ്‌ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
COMMENTS