ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കു വീരമൃത്യു. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കു വീരമൃത്യു. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ റൈസിംഗ് സ്റ്റാര്‍ കോര്‍ ഭടന്മാര്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസുമായി സംയുക്ത ഓപ്പറേഷന്‍ കിഷ്ത്വാറിലെ ഛത്രൂവില്‍ ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് ഭീകരര്‍ ഒളിച്ചിരിക്കുന്ന വനമേഖലയില്‍ സൈന്യം എത്തിയത്. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം അറിയിച്ചു. ഓപ്പറേഷന്‍ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
കിഷ്ത്വാറിലെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട അതേ ഭീകരര്‍ തന്നെയായിരുന്നു ജൂലായില്‍ ദോഡയിലും സൈന്യവുമായി ഏറ്റുമുട്ടിയത്. അന്ന് നാല് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീകരര്‍ കൂടുതല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. സെപ്തംബര്‍ 18 ന് തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജില്ലകളിലെ 16 സീറ്റുകള്‍ക്കൊപ്പം ചിനാബ് താഴ്വരയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.
ജമ്മു, കത്വ, സാംബ ജില്ലകളില്‍ യഥാക്രമം സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളില്‍ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.
Key Words: Jammu and Kashmir, Encounter, Terrorists Killed
COMMENTS