ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യാപക ആക്രമണത്തില്‍ കുട്ടികളടക്കം 200 പേര്‍...
ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യാപക ആക്രമണത്തില്‍ കുട്ടികളടക്കം 200 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7 ന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ അതിര്‍ത്തിയിലുള്ള ആക്രമണമാണിത്.
300-ലധികം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേലും അറിയിച്ചിട്ടുണ്ട്. അതേസമയം തിരിച്ചടിച്ചതായും വടക്കന്‍ ഇസ്രായേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടന്ന അക്രമങ്ങളില്‍ ഏറ്റവും മാരകമായിരുന്നു തിങ്കളാഴ്ചത്തേത്.
Key Words: Lebanon, Israel Attack, Death, War
COMMENTS