ജറുസലേം: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്...
ജറുസലേം: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ എലൈറ്റ് റദ്‌വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. ഒക്‌ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
Keywords: Israeli Attack, Lebanon
COMMENTS