ടെഹ്റാൻ : ഹിസ്ബുല്ല തലവൻ ഹസ്സൻ നസറുള്ളയെ വവധിച്ച ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയി. ഇതേസമയം നാസറുള...
ടെഹ്റാൻ : ഹിസ്ബുല്ല തലവൻ ഹസ്സൻ നസറുള്ളയെ വവധിച്ച ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയി.
ഇതേസമയം നാസറുള്ള വധിക്കപ്പെട്ടതിന് പിന്നാലെ ഖമനയി പൊളിത്താവളത്തിലേക്ക് മാറിയിരിക്കുകയാണ്. ഇസ്രായേൽ ആകാശ ആക്രമണത്തിലൂടെ ഖമനയിയേയും വകവരുത്തുമെന്ന ഭയത്തിലാണ് ഇറാൻ.
നസറുള്ള ഇറാന് വേണ്ടപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹത്തിൻറെ കൊലപാതകത്തിൽ പകരം വീട്ടുക തന്നെ ചെയ്യുമെന്നും ഖമനയി പറഞ്ഞു.
നസറുള്ളയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നാസറുള്ള കൊല്ലപ്പെട്ടതോടെ ഇസ്രായേലിലെ ജനങ്ങൾക്ക് നീതി കിട്ടിയെന്നും ഇനി വെടി നിർത്തൽ വേണമെന്നും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അഭ്യർത്ഥിച്ചു.
എന്നാൽ, ഇസ്രായേലിന് ഭീഷണി ഉയർത്തുന്ന ഹിസ്ബുള്ളയെയും ഹമാസിനെയും നിലംപരിശാക്കും വരെ വിശ്രമമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
COMMENTS