മലപ്പുറം : താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസില്‍ പൊന്നാനി മരക്കടവ് സ്വദേശി സക്കീർ എന്നയാളെയാണ് പൊന്നാ...
മലപ്പുറം : താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസില്‍ പൊന്നാനി മരക്കടവ് സ്വദേശി സക്കീർ എന്നയാളെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർ മരുന്ന് എഴുതി നല്‍കിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും കത്തിയും ആയി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങുകയായിരുന്നു.
സംഭവത്തില്‍ ഡോക്ടർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്ന് ഇതിന്‍റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുവാവ് കത്തിയുമായി എത്തുന്നതിന്‍റെയും ഭീഷണിപ്പെടുത്തി കുറിപ്പ് വാങ്ങുന്നതിന്‍റെയും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Key Words: Doctor, Threatening, Arrest
 

 
							     
							     
							     
							    
 
 
 
 
 
COMMENTS