തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി.മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്...
തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി.മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തത്.
പൊലീസ് ട്രെയിനിങ് ഐജിയായാണ് പുനര്‍നിയമനം. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വീണ്ടും നിയമനം നല്‍കിയത്.
Key Words: IG G. Lakshmana, Suspension
COMMENTS