വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ ...
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് യോജിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
അദ്ദേഹം ചെയ്യുന്നതിനോട് തനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്നും പറഞ്ഞ രാഹുല്‍ ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും കൂട്ടിച്ചേര്‍ത്തു.
Key Words: Narendra Modi, Rahul Gandhi
COMMENTS