കൊച്ചി: നടന് നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14, 15 തീയതികളിലാണ് ലൈംഗ...
കൊച്ചി: നടന് നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14, 15 തീയതികളിലാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചില്‍ ആണെന്ന് യുവതി. കൃത്യമായ തീയതി ഞാന്‍ പൊതുവില്‍ പറഞ്ഞിട്ടില്ല. കൃത്യമായ തീയതികളുടെ തെളിവ് നല്‍കിയിട്ടുണ്ട്. ഇന്ന് വിളിപ്പിച്ചത് കേസുമായി ബന്ധപ്പെട്ടല്ല. ഞങ്ങളുടെ വരുമാനത്തിന്റെ ഉറവിടം എന്താണ്, എങ്ങനെയാണ് ഇത്രയും നാള് ജീവിച്ചത് എന്നറിയാന്‍ മാത്രമാണ് 11.30 മുതല്‍ ഇത്രയും നേരം ഉദ്യോഗസ്ഥര്‍ പിടിച്ചിരുത്തിയത്. ഇതില്‍ അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ട്.
വിശ്വാസം എല്ലാം പോയിരിക്കുകയാണ് ഇപ്പോള്‍. കേസിനെപ്പറ്റി ഒന്നും പറയുന്നില്ല. സുനില്‍ എന്ന വ്യക്തി ഇപ്പോഴും മറവിലാണ്. സുനിലിന്റെ അഭിഭാഷകന് എന്ന പേരില്‍ ഒരാള്‍ വന്നുപോയിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ പ്രതീക്ഷയില്ല. ഡേറ്റ് ചുമ്മാതെ ഉറക്കപ്പിച്ചില്‍ പറഞ്ഞുപോയതാണ്. നിവിന്‍ പാസ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അവരുടേതാണ്, അത് കണ്ടുപിടിക്കട്ടെ'- യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.
2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നല്കിയ പരാതി. ഡിസംബര്‍ പതിനാലിന് നിവിന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്.
എന്നാല്‍ 2023 ഡിസംബര്‍ പതിനാലിന് നിവിന്‍ തനിക്കൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന് വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താന്‍ നിവിനൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാര്‍വതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും അദ്ദേഹം ഹാജരാക്കിയിരുന്നു. പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിന്‍ താമസിച്ചിട്ടില്ലെന്നാണ് വിവരം.
Keywords: Harassment complaint, Nivin Pauly
COMMENTS