Gunda attack in Shooting location
കോഴിക്കോട്: സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയുടെ ലൊക്കേഷനില്‍ ആക്രമണം നടന്നത്. അഞ്ചംഗസംഘം ലൊക്കേഷനിലെത്തി പ്രൊഡക്ഷന്‍ മാനേജര്‍ ടി.ടി ജിബുവിനെ ക്രൂരമായി മര്‍ദ്ദിക്കുകായയിരുന്നു.
ലൊക്കേഷനില്‍ നിന്ന് ജിബുവിനെ റോഡിലേക്ക് വലിച്ചുകൊണ്ടുപോയി ലോഹ വള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഷൂട്ടിങ്ങിനായി ബൈക്ക് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Shooting location, Gunda attack, Police, Kozhikode
COMMENTS