ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സൂരജ് പണിക്കര്‍ ...
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സൂരജ് പണിക്കര്‍ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം എസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐ സി യുവില്‍ ചികിത്സയിലായിരുന്നു.
എക്‌മോ സപ്പോര്‍ട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിവരം മറച്ചു വെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കള്‍ പറഞ്ഞു.
Key Words: Fire Accident, ICU, Bengaluru Hospital, Malayali Youth Died
COMMENTS