തിരുവനന്തപുരം : പാപ്പനംകോടിലെ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ച സ്ഥാപനത്തിലെ ജ...
തിരുവനന്തപുരം : പാപ്പനംകോടിലെ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്.
രാവിലെ ഒരു പുരുഷന്‍ ഓഫീസിലെത്തി പ്രശ്‌നമുണ്ടാക്കിയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Fire, Insurance Office, Papanamkot, Murder
COMMENTS