Film producers association
കൊച്ചി: മലയാള സിനിമയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ കരാര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് അമ്മയ്ക്കും ഫെഫ്കയ്ക്കും കത്തയച്ചു.
ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ കരാര്‍ നല്‍കണമെന്നും കരാറിനു പുറത്ത് പ്രതിഫലം നല്‍കില്ലെന്നും വ്യവസ്ഥയുണ്ട്. സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും കരാറില്‍ വ്യവസ്ഥയുണ്ട്.
കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മുദ്ര പത്രത്തില്‍ കരാര്‍ ഒപ്പിടാത്തവര്‍ അഭിനയിക്കുന്ന സിനിമയില്‍ ഉണ്ടാകുന്ന പ്രശ്‌നത്തില്‍ അസോസിയേഷന്‍ ഇടപെടില്ലെന്നും വ്യവസ്ഥയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് തീരുമാനം.
Keywords: Film producers association, AMMA, FEFKA, Letter
 

 
							     
							     
							     
							    
 
 
 
 
 
COMMENTS