Film actress A Shakunthala passes away
ചെന്നൈ: മുതിര്‍ന്ന നടി എ.ശകുന്തള (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി അറുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
1970 ല്‍ സിഐഡി ശങ്കര്‍ എന്ന ചിത്രത്തില്‍ നായികയായാണ് എ.ശകുന്തള അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് സി.ഐ.ഡി ശകുന്തള എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
നേതാജി, നാന്‍ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം തുടങ്ങി നിരവധി ചിത്രങ്ങില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. കുപ്പിവള, നീലപ്പൊന്മാന്‍, തച്ചോളി അമ്പു തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍.
Keywords: A Shakunthala, South Inadian actress, Passes away
COMMENTS