തിരുവനന്തപുരം: പാര്‍ട്ടി പരിപാടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍...
തിരുവനന്തപുരം: പാര്‍ട്ടി പരിപാടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ് ഇപി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ.പിയുടെ വിശദീകരണം.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ഇ പി ജയരാജനെ പാര്‍ട്ടി എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
ഇപി എത്താതായതോടെ പാര്‍ട്ടിയുമായുള്ള അകല്‍ച്ചയെപ്പറ്റി ചര്‍ച്ചകളും ഉയരുന്നുണ്ട്. കൂടിക്കാഴ്ചയുടെ പേരില്‍ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ തുടരുമോ എന്ന കാര്യത്തില്‍പ്പോലും ഇപി വ്യക്തത വരുത്തിയിട്ടില്ല.
Key words: E.P jayarajan, CPM
COMMENTS