E.P Jayarajan murder attempt case
ന്യൂഡല്‍ഹി: ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ കുറ്റവികുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. വെറും രാഷ്ട്രീയക്കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
സംഭവം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കുറ്റവിമുക്തനാക്കപ്പെട്ട പ്രതി ഉന്നത രാഷ്ട്രീയനേതാവാണെന്ന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത കോടതി കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന മറുചോദ്യത്തോടെയാണ് ഹര്‍ജി തള്ളിയത്.
Keywords: Supreme court, E.P Jayarajan murder attempt case, Plea, Reject, Government
COMMENTS