കണ്ണൂര്‍: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചതിനു പിന്നാലെ കണ്ണൂരിലും എംപോക്‌സ് സംശയം. അബുദാബിയില്‍ നിന്നെത്തിയ 32 കാരിക്കാണ് എം പോക്‌സ് ലക്ഷ...
കണ്ണൂര്‍: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചതിനു പിന്നാലെ കണ്ണൂരിലും എംപോക്‌സ് സംശയം. അബുദാബിയില്‍ നിന്നെത്തിയ 32 കാരിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. യുവതിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദുബൈയില്‍നിന്നെത്തിയ 38കാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വ്യാപനശേഷികുറഞ്ഞ എം പോക്‌സ് വകഭേദം 2 ബിയാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാഫലത്തില്‍ നിന്ന് വ്യക്തമായി.
മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബില്‍ ആണ് പരിശോധന നടത്തിയത്. 2 ബി വകഭേദം ആയതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.
Keywords: Mpox, Kannur
.
COMMENTS