തിരുവനന്തപുരം: മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതിന...
തിരുവനന്തപുരം: മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ടോർച്ച് തെളിച്ചാണ് പ്രസവം എടുത്തതെന്ന് ർഭിണികളുടെ ബന്ധുക്കൾ ആരോപിച്ചു.
വൈദ്യുതി മുടങ്ങിയതോടെ രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി അധികൃതർക്കെതിരേ തിരിഞ്ഞതോടെ കാര്യങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.
വൈദ്യുതി മുടങ്ങിയതിൻ്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വൈദ്യുതി മുടങ്ങിയ സമയത്ത് നാനൂറോളം പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ടോർച്ച് വെട്ടത്തിലാണ് ഒ പി പ്രവർത്തിച്ചത്. ഇതുതന്നെയായിരുന്നു പ്രസവ മുറിയിലെയും അവസ്ഥ.
ട്രാൻസ്ഫോർമർ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ ട്രാൻസ്ഫോർമറിന് കുഴപ്പമൊന്നുമില്ലെന്നും ആശുപത്രിയിലെ വൈദ്യുതീകരണത്തിലെ പ്രശ്നങ്ങളാണെന്നുംവൈദ്യുതി വകുപ്പ് പറയുന്നു.
മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജനറേറ്റർ എത്തിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.
Keywords: SAT hospital, electricity, doctor
COMMENTS