Eight people have drowned trying to cross the English Channel from northern France to the UK. At midnight on Friday, a boat carrying dozens of illegal
പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലീഷ് ചാനല്‍ വഴി യുകെയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ എട്ടു പേര്‍ മുങ്ങിമരിച്ചു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി, വടക്കന്‍ പട്ടണമായ ആംബ്ലെറ്റിയൂസിലെ കടല്‍ത്തീരത്തിനു സമീപം ഡസന്‍ കണക്കിന് അനധികൃത കുടിയേറ്റക്കാരുമായി ഒരു ബോട്ട് മുങ്ങുകയായിരുന്നു.
ഇതിലുള്ളവരാണ് മരിച്ചതെന്ന് ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രഞ്ച് രക്ഷാ കപ്പല്‍ എത്തി 53 പേരെ രക്ഷിച്ചു. ഇവര്‍ക്കു വൈദ്യസഹായം ലഭ്യമാക്കിയെന്ന് ഫ്രഞ്ച് മാരിടൈം അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.
അടിയന്തര പരിചരണം നല്‍കിയിട്ടും എട്ടു പേര്‍ മരിച്ചു. കടലില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് ഇംഗ്ലീഷ് ചാനലില്‍ അപകടത്തില്‍ പെട്ട് 13 പേര്‍ മരിച്ചിരുന്നു.
Summary: Eight people have drowned trying to cross the English Channel from northern France to the UK. At midnight on Friday, a boat carrying dozens of illegal immigrants sank off the coast of the northern town of Ambletius.
COMMENTS