ബെഗളൂരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇ ഡി അന്വേഷണം. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇ...
ബെഗളൂരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇ ഡി അന്വേഷണം. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി കേസെടുത്തത്. മുഖ്യമന്ത്രിയെ കൂടാതെ ഭാര്യക്കെതിരെയും മറ്റ് നാലുപേര്‍ക്കെതിരെയും കേസെടുത്തു.
ഭാര്യ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന സ്വാമി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പാര്‍വതിക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) 14 സൈറ്റുകള്‍ അനുവദിച്ചതില്‍ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
നേരത്തെ, ഭൂമിയിടപാടിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി ലോകായുക്ത പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവര്‍ത്തകയുടെ പരാതിയില്‍ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
Key words: ED Investigation, Siddaramaiah
COMMENTS