ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
'കാലാവധി തീരാന്‍ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി.
എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല'- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു. നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.
Key Words:Arvind Kejriwal, Resignation Announcement, Aam Aadmi, Delhi
COMMENTS