കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മലിനൊപ്പമുണ്ടായിരുന...
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മലിനൊപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി ജോലിയിൽ നിന്ന് പുറത്താക്കി.
ശ്രീക്കുട്ടിയും കാർ ഓടിച്ചിരുന്ന അജ്മലും മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ വ്യക്തമായി.
ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്ന് ശാസ്താംകോട്ട പൊലീസ് പിടികൂടിയിരുന്നു.
സ്കൂട്ടർ യാത്രകയായ കുഞ്ഞുമോളാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. മനപ്പൂർവമുള്ള നരഹത്തേക്ക് ശ്രീക്കുട്ടിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
വാഹനമിടിച്ചു വീണ കുഞ്ഞുമോളുടെ മേൽ കാർ കയറ്റി ഇറക്കാൻ നിർദ്ദേശിച്ചത് ഡോക്ടർ ശ്രീക്കുട്ടിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചന്ദനം കള്ളക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ അജ്മൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
Key Words: Mynagapally accident, Driver, Arrest
COMMENTS