Diya Krishna and Aswin Ganesh got married
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേശാണ് വരന്‍.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ച് വളരെ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ധാരാളം യൂട്യൂബ് വീഡിയോകളും പുറത്തുവന്നിരുന്നു.
മക്കളില്‍ ഒരാളുടെ കല്യാണം കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോവിഡ് പഠിപ്പിച്ചതുപോലെ ചെറിയ ഒരു വിവാഹമായിരുന്നെന്നും ഇനി മറ്റ് ആഘോഷങ്ങളൊന്നുമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Keywords: Diya Krishna, Aswin Ganesh, Married, Hotel
COMMENTS