കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ വി കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ള...
കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ വി കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. 2022ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽവച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിൽ വി കെ പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നൽകണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു.
Key Words: Director and Actor VK Prakash, Sexually Assaulting, Writer
 

 
							     
							     
							     
							    
 
 
 
 
 
COMMENTS