വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഡി ജി പി അറിയിച്ചു. ഡി ജി പി വിളിച്ചുചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തി...
വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഡി ജി പി അറിയിച്ചു. ഡി ജി പി വിളിച്ചുചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടമായാണ് പ്രത്യേക യോഗം ചേർന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായിത്തന്നെ ഉന്നതതല യോഗം ചർച്ച ചെയ്തു.
പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി അൻവർ എം എല്‍ എയുടെ മൊഴിയെടുക്കും. എ ഡി ജി പി അജിത് കുമാറിന്‍റെ മൊഴിയും രേഖപ്പെടുത്താൻ ഡി ജി പി യോഗത്തില്‍ നിർദേശിച്ചു. ഭാവിയില്‍ ആക്ഷേപം ഉണ്ടാകാത്ത തരത്തില്‍ ആയിരിക്കണം അന്വേഷണമെന്ന് ഡി ജി പി യോഗത്തില്‍ പറഞ്ഞു.
Keywords: DGP Sheikh Dharvesh Sahib,PV Anwar MLA
COMMENTS