റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് ...
റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ദേവദൂതന്‍ ആണ് മികച്ച കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തുള്ള സിനിമ. 5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍.
രണ്ടാം സ്ഥാനം ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിനാണ്. ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം നേടിയത് 4.95 കോടിയാണ്. മൂന്നാം സ്ഥാനത്ത് മണിച്ചിത്രത്താഴ് ആണ്. ഫാസിന്റെ സംവിധാനത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഈ ചിത്രം 4.4 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.
മണിച്ചിത്രത്താഴിന്റെ കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നിലവില്‍ മമ്മൂട്ടി ചിത്രം വല്യേട്ടന്‍ റി റിലീസിന് ഒരുങ്ങുകയാണ്. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി കസറിയ ചിത്രം ഈ മാസം അവസാനമോ അടുത്ത മാസമോ തിയറ്ററുകളില്‍ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ഒരു വടക്കന്‍ വീരഗാഥയും റി റിലീസിന് ഒരുന്നുണ്ടെന്നാണ് വിവരം
Key Words: Devadoothan, Box office, Movie
COMMENTS