ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ക്കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ, ഡല്‍ഹിക്ക് മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിക്കും.
ബിജെപിയില്‍ നിന്നുള്ള സുഷമ സ്വരാജിനും കോണ്‍ഗ്രസില്‍ നിന്നുള്ള ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മാത്രമല്ല, ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും അതിഷി.
Key words: Delhi Chief Minister, Atishi Marlena, Oath
COMMENTS