സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന, കൊരട്ടല ശിവ-എന്‍ടിആര്‍ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി....
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന, കൊരട്ടല ശിവ-എന്‍ടിആര്‍ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ ഒരുക്കിയ ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇതുംകൂടെ ചേര്‍ത്ത് റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആദ്യഗാനം 'ഫിയര്‍ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബര്‍ 27 മുതല്‍ തിയറ്ററുകളിലെത്തും.
'ഭൈര' എന്ന വില്ലന്‍ കഥാപാത്രമായ് സൈഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളീവുഡ് താരം ജാന്‍വി കപൂറാണ്. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Key Words: Devara Movie,Song
COMMENTS