യാങ്കൂണ്‍: യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടടമായി. വെള്ളപ്പൊക്കത്തില്‍ 59,413 ...
യാങ്കൂണ്‍: യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടടമായി. വെള്ളപ്പൊക്കത്തില്‍ 59,413 വീടുകളില്‍ നിന്നായി 236,649 ആളുകളാണ് പലായനം ചെയ്തത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചില പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി. ജനങ്ങളോട് ഞായറാഴ്ച വരെ ജാഗ്രത പാലിക്കാന്‍ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സെന്‍ട്രല്‍ മാന്‍ഡാലെ മേഖലയിലെ സ്വര്‍ണ്ണ ഖനന മേഖലകളില്‍ നിരവധി കുടിയേറ്റ തൊഴിലാളികളെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്. വിയറ്റ്നാം, ലാവോസ്, തായ്ലന്‍ഡ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിളും വെള്ളപ്പൊക്കം ദുരിതം വിതച്ചിട്ടുണ്ട്.
Key Words: Cyclone Yagi, Myanmar
COMMENTS