Cyber fraud attack against music director Jerry Amal Dev
കൊച്ചി: സംഗീതസംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജെറി അമല്‍ ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്.
മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്‌തെന്നും അതിനാല്‍ അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. സുപ്രീംകോര്‍ട്ട് രേഖകളടക്കം അയച്ചു നല്‍കിയായിരുന്നു ഭീഷണി.
ഇതേതുടര്‍ന്ന് ബാങ്കിലെത്തിയ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ബാങ്ക് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഒരാഴ്ചയോളം ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച ജെറി അമല്‍ ദേവ് തലനാരിഴയ്ക്കാണ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്.
Keywords: Jerry Amal Dev, Cyber fraud attack, Bank,, Digital arrest
COMMENTS