CPM state secretariat will discuss complaint against P.Sasi
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പി.വി അന്‍വറിന്റെ പരാതി അന്വേഷിക്കാന്‍ തയ്യാറായി സി.പി.എം. പി.വി അന്‍വര്‍ എം.എല്‍.എ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ നേരില്‍ കണ്ട് പരാതി കൈമാറിയ സാഹചര്യത്തിലാണ് തീരുമാനം.
വിഷയം ഗൗരവത്തോടെ കാണാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പരാതി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. പരാതിയുടെ ഉള്ളടക്കവും കാമ്പും പോലെയിരിക്കും അന്വേഷണത്തിന്റെ സ്വഭാവമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പി.പി അന്‍വര്‍ പരാതി നല്‍കിയിരുന്നു. അതേസമയം ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന നിലപാടിലാണ് പി.ശശി.
Keywords: P.Sasi, P.V Anvar, Complaint, CPM, CM Pinarayi Vijayan
COMMENTS