CPM leader M.V Govindan is against P.K Sasi
പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം പാലക്കാട് മേഖലാ റിപ്പോര്‍ട്ടിംഗിലാണ് എം.വി ഗോവിന്ദന്‍ തുറന്നടിച്ചത്.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ കൂട്ടുപിടിച്ച് പി.കെ ശശി ശ്രമിച്ചുവെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇതിന്റെ തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുവെന്നും പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കേണ്ട പ്രവൃത്തിയാണ് ശശിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
അതേസമയം നേരത്തെ പി.കെ ശശിക്കെതിരെ ഒരു പരാതിയില്ലെന്നായിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി ഫണ്ട് തിരിമറി അടക്കം നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ തെളിവ് സഹിതം ലഭിച്ചതോടെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി ഇയാളെ പരസ്യമായി തള്ളിപ്പറഞ്ഞതെന്നതും എടുത്തുപറയേണ്ടതാണ്.
Keywords: M.V Govindan, P.K Sasi, Media, Palakkad
COMMENTS