CPM general secretary Sitaram Yechury is in critical condition
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യെച്ചൂരി തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
അദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണ്. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ഡോക്ടര്‍മാരായ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. വാര്‍ത്ത സ്ഥിരീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി വാര്‍ത്താകുറിപ്പിറക്കി.
Keywords: Sitaram Yechury, AIIMS, Critical condition
 

 
							     
							     
							     
							    
 
 
 
 
 
COMMENTS