ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യം ജാഗ്രതയില്‍. സാഹചര്യം വിലയിരുത്താന്‍ ...
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യം ജാഗ്രതയില്‍. സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു.
തത്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത തുടരാനും നിര്‍ദേശമുണ്ട്.രാജ്യത്ത് ഇന്നലെയാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
ദില്ലിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


COMMENTS