തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തില്‍. ഉത്തരവിന്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തില്‍. ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി സിഎംഡിക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. സിഎംഡി ഇറക്കിയ സര്‍ക്കുലറില്‍ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷമായിരുന്നു ഒറ്റഗഡുവായി കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തത്.
Key Words: Controversy, KSRTC employees Salary, Transport Minister, KB Ganeshkumar
COMMENTS