ന്യൂഡല്‍ഹി: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിവാദ ട്രെയിനി ഓഫീസര്‍ പൂജാ ഖേദ്കറെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. യുണിയന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിവാദ ട്രെയിനി ഓഫീസര്‍ പൂജാ ഖേദ്കറെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഗുരുതരമായ ആരോപണങ്ങള്‍ പൂജാ ഖേദ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു പി എസ് സി പൂജക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചത്. കമ്മീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പൂജയെ യു പി എസ് സി അയോഗ്യയാക്കിയത്. ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ 30ന് വൈകിട്ട് 3.30 വരെ പൂജയ്ക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാന്‍ അവര്‍ തായാറായിരുന്നില്ല. 2022ല്‍ പരീക്ഷയെഴുതനായി വ്യാജ ഒബിസി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. അപേക്ഷയില്‍ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാനായിരുന്നു ഇതെല്ലാം. ഇവര്‍ക്ക് ഐ.എ.എസ് ലഭിച്ചതും ഒബിസി, ഭിന്നശേഷി ആനുകൂല്യത്തിലാണ്.
Key words: Controversial Trainee IAS Officer, Pooja Khedkar, Central government
COMMENTS