Congress leader K.P Kunjikannan passes away
നീലേശ്വരം: കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നീലേശ്വരം ദേശീയപാതയില്‍ വച്ചുണ്ടായ കാറപകടത്തില്‍ വാരിയെല്ലിന് സാരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലായിരുന്നു.
ഡിസിസിയുടെ പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാസര്‍കോഡ് ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡി.സിസി പ്രസിഡന്റായ കുഞ്ഞിക്കണ്ണന്‍ 1987 ല്‍ ഉദുമ മണ്ഡലത്തില്‍ നിന്നാണ് കേരള നിയമസഭയിലെത്തിയത്.
Keywords: K.P Kunjikannan, Congress, DCC, MLA
COMMENTS