താമരശ്ശേരി: താമരശ്ശേരിയില്‍ നഗ്‌നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശന...
താമരശ്ശേരി: താമരശ്ശേരിയില്‍ നഗ്‌നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശന്‍ , വാഴയില്‍ ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്രശ്‌നം തീര്‍ക്കാനും അഭിവൃദ്ധിക്കു വേണ്ടിയും നഗ്‌നപൂജ നടത്തണമെന്നാണ് ഇരുവരും യുവതിയോട് ആവശ്യപ്പെട്ടിരുന്നത്.
ഇതേച്ചൊല്ലിയുള്ള നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Key Words: Complaint, Nude Pooja, Arrest
COMMENTS