CM Pinarayi Vijayan's press meet
തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണ ധനസഹായ വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും തൃശൂര്‍ പൂര വിവാദത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അനാവശ്യ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ഉണ്ടായതെന്നും അതില്‍ കുറെയൊക്കെ വിജയിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം എം.ആര്‍ അജിത് കുമാറിന് എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ട് തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്റെ ഇടനിലക്കാരനായാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി.
തൃശൂര്‍ പൂര വിവാദത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്നും പറഞ്ഞു. തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: CM Pinarayi Vijayan, Press meet, Media, Thrissur pooram, ADGP, RSS
COMMENTS