Cinema production controller found dead
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയിലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ശൗചാലയത്തിലാണ് തിങ്കളാഴ്ച വൈകിട്ട് ഷാനു ഇസ്മയിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പീഡന പരാതിയില്‍ ഇയാള്‍ക്കും ഒരു സംവിധായകനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ഷാനു സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: Production controller, Cinema, Hotel room, Dead
COMMENTS