തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ആര്‍ക്കും എന...
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ശശി പറഞ്ഞു.
തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും സര്‍വാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അന്‍വറിന്റെ പരാതിയിലെ പ്രധാന ആരോപണം.
Key Words: Chief Minister's Political Secretary, P Sasi
COMMENTS