തിരുവനന്തപുരം: കുലംകുത്തിയായ പി.വി. അന്‍വറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പാര്‍ട...
തിരുവനന്തപുരം: കുലംകുത്തിയായ പി.വി. അന്‍വറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പാര്‍ട്ടി ആരാച്ചാര്‍ കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്.
കോണ്‍ഗ്രസോ മുസ്ലീം ലീഗോ അന്‍വറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അന്‍വറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം. താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നുവെങ്കില്‍ പൊതു സമൂഹത്തിലും നിയമസഭയിലും അന്‍വറിന് പോരാട്ടം തുടരാം.
സി.പി.എം നിയമസഭാ കക്ഷിയില്‍ അന്‍വറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച അന്‍വറിനെ നിയമസഭയില്‍ നിന്നും കാലാവധി കഴിയുന്നതു വരെ ആര്‍ക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
Keywords: PV Anwar, Cheriyan Philip
COMMENTS