Chengannur-Pamba high-speed broad gauge double track has received final approval from the Railway Board. With this, the travel woes of Sabarimala
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍-പമ്പ അതിവേഗ ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. ഇതോടെ, ശബരിമല ഭക്തരുടെ യാത്രാക്‌ളേശത്തിനു വലിയൊരളവില്‍ അറുതിവരും. 6450 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്.
പാതയുടെ ദൂരം 59. 23 കിലോമീറ്ററാണ്. പരമാവധി 200 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പാകത്തിലായിരിക്കും പാത നിര്‍മിക്കുക. പദ്ധതിക്കായി 23.03 ഹെക്ടര്‍ ഭൂമി ആലപ്പുഴ ജില്ലയില്‍ റെയില്‍വേ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
ഇതോടെ, അങ്കമാലിയില്‍ നിന്നുള്ള ശബരിപാത വേണ്ടെന്ന നിലപാടിലാണ് റെയില്‍വേ. ശബരിപാത ഉപേക്ഷിക്കുന്നതിനെതിരേ കേരളം ശക്തമായ നിലപാടെടുത്തുവെങ്കിും റെയില്‍വേ അത് പരിഗണിക്കുന്നില്ല. കേരളം സഹകരിക്കാത്തതുകൊണ്ടാണ് ശബരിപാത വേണ്ടെന്നു വയ്‌ക്കേണ്ടിവരുന്നതെന്നു കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
1997-98 ലെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി -ശബരി പാത പ്രഖ്യാപിച്ചത്. അലൈന്‍മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തതിരുന്നു. പദ്ധതി ചെലവിന്റെ 50 ശതമാനം കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
കാലതാമസം നിമിത്തം എസ്റ്റിമേറ്റില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ആദ്യ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വര്‍ദ്ധന. ഇതിന്റെ ഭാരവും സംസ്ഥാനം സഹിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഇടയ്ക്കിടെ കേന്ദ്രത്തിന് കേരളം കത്തയയ്ക്കുന്നതൊഴിച്ചാല്‍ ശബരിപാതയുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിരുന്നില്ല. ഇതോടെയാണ് റെയില്‍വേ ഈ പദ്ധതിയില്‍ താത്പര്യം ഉപേക്ഷിച്ചത്.
നിലവില്‍ ഏഴു കിലോ മീറ്റര്‍ പാത നിര്‍മിക്കുകയും കാലടിയില്‍ ഒരു സ്‌റ്റേഷന്‍ നിര്‍മിക്കുകയും പെരിയാറില്‍ റെയില്‍ പാലം നിര്‍മിക്കുകയും ചെയ്ത ശേഷമാണ് ഈ പദ്ധതി ഉപേക്ഷിക്കുന്നത്. ഇതിനായി 200 കോടി രൂപയിലേറെ ചെലവിടുകയും ചെയ്തു. 70 കിലോ മീറ്റര്‍ വരുന്ന ശബരിപാതയ്ക്കായി കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം 100 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.
Summary: Chengannur-Pamba high-speed broad gauge double track has received final approval from the Railway Board. With this, the travel woes of Sabarimala devotees will be ended to a large extent. The cost is expected to be Rs 6450 crore. Railways promises to complete the project in five years.
COMMENTS