കോട്ടയം: മുഖ്യമന്ത്രിക്കെതിരെ പട നയിക്കാൻ ഇറങ്ങിയ പി വി അൻവർ എംഎൽഎ ക്കെതിരെ സർക്കാർ കുരുക്ക് മുറുക്കാൻ ആരംഭിച്ചു. ഇതിൻറെ ആദ്യപടിയായി ഫോൺ ...
കോട്ടയം: മുഖ്യമന്ത്രിക്കെതിരെ പട നയിക്കാൻ ഇറങ്ങിയ പി വി അൻവർ എംഎൽഎ ക്കെതിരെ സർക്കാർ കുരുക്ക് മുറുക്കാൻ ആരംഭിച്ചു. ഇതിൻറെ ആദ്യപടിയായി ഫോൺ ചോർത്തിയതിന്റെ പേരിൽ അൻവറിനെതിരെ കേസ് ഫയൽ ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി മാധ്യമങ്ങൾക്ക് നൽകി കലാപത്തിന് ശ്രമിച്ചു, ദേശ സുരക്ഷയ്ക്ക് ഭീഷണിയായി എന്നീ കുറ്റങ്ങളാണ് കറുകച്ചാൽ പൊലീസ് ഫയൽ ചെയ്ത കേസിൽ ഉള്ളത്.
കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യമാണ് എംഎൽഎ ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഈവിഷയത്തിൽ ഗവർണറുടെ നിലപാടും അൻവറിന് എതിരാണ്. ഔദ്യോഗിക ഫോൺ ചോർത്തിയത് ഗുരുതരമായ കുറ്റമാണെന്നും ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഗവർണർ ആരാഞ്ഞിരുന്നു.
Keyboards: PV Anwar, pinarayi Vijayan, Kerala police, CPM, Congress, governor
COMMENTS