Case against actor siddique
കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനു മുന്നോടിയായി വിദേശത്തേക്ക് കടക്കുന്നത് തടയാനായി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി.
അതേസമയം സിദ്ദിഖ് നിലവില്‍ ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഫോണ്‍ സ്വിച്ച് ഓഫാണ്. വീട്ടിലും മറ്റു ബന്ധുവീടുകളിലുമൊക്കെ എത്തിയിട്ടും പൊലീസിന് അയാളെ കണ്ടെത്താനായില്ല. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായാണ് വിവരം.
Keywords: Police, Siddique, Arrest, Lookout notice
COMMENTS